ചങ്ങനാശേരി: പേപ്പര്‍ കാസ്റ്റിംഗ് സ്വര്‍ണാഭരണങ്ങളുടെ കളക്ഷനുമായി കളരിപ്പറമ്പില്‍ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.
916 സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമായി ആദ്യമായി ചങ്ങനാശേരിയില്‍ ആരംഭിച്ച കളരിപ്പറമ്പില്‍ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷോറും നവീകരിച്ചത്. കാലത്തിനൊത്തുളള ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങളുടെ ധാരാളം പുതിയ കളക്ഷനുകളും കളരിപ്പറമ്പില്‍ ജുവലറിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പണിക്കൂലിയില്‍ 55 ശതമാനം ഡിസ്കൗണ്ടും, 31 വരെ ഒരു പവന് മുകളില്‍ പണിക്കൂലി മൂന്നു ശതമാനവും മുതലും, ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 20,000 രൂപ ഡിസ്കൗണ്ടുമായി ഓഫറുകള്‍ ആരംഭിച്ചു. പോസ്റ്റോഫീസിന് എതിര്‍വശം മുനിസിപ്പല്‍ ഓഫീസിന് സമീപം കളരിപ്പറമ്പില്‍ ബില്‍ഡിംഗിലാണ് ജുവലറി. ഫോൺ: 0481-2422057.